Tuesday, 19 February 2019

ട്രൂ വാല്യൂ 2.0. പ്രീ-ഔൻഡ് കാറുകൾ ഇനി പുതിയ ഒരു അനുഭവം.



2001ഇൽ  ട്രൂ വാല്യൂവിന്റെ ആരംഭം മുതൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയാണ് മാരുതി സുസുക്കി മുന്നേറിയിട്ടുള്ളത്. അന്ന് വരെ ഇൻഡസ്ട്രയിൽ ഇല്ലാത്ത രീതിയിലുള്ള ശാസ്ത്രീയമായ സംവിധാനമാണ് ട്രൂ വാല്യൂ കൊണ്ടുവന്നത്. ഇന്ന് പ്രീ-ഔൻഡ് കാർ മാർകെറ്റിൽ ഏറ്റവും സ്വീകാര്യതയുള്ള ബ്രാൻഡ് ട്രൂ വാല്യൂ തന്നെയാണ്. കേരളത്തിൽ നിങ്ങള്ക്ക് ലഭിക്കുന്നത് ട്രൂ വാല്യൂവിന്റെ മേന്മയും എ.എം. മോട്ടോഴ്സിന്റെ വിശ്വാസ്യതയും കൂടിയാണ്. വര്ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് എ.എം. മോട്ടോർസ് നിങ്ങളുടെ ഇടയിലേക്ക് ട്രൂ വാല്യൂവിന്റെ ഈ പുതിയ മുഖവുമായി വരുന്നത്. ഇനി നിങ്ങളുടെ വാഹന ആവശ്യങ്ങൾ ഒന്ന് കൂടി നന്നായി നിറവേറ്റാനായി ട്രൂ വാല്യൂ ഒരുങ്ങുകയാണ്. അതെങ്ങനെയെന്ന് പറയുന്നതിന് മുൻപ്, എങ്ങനെയാണു ട്രൂ വാല്യൂ പ്രീ-ഔൻഡ് കാർ  മാർക്കറ്റിനെ കസ്റ്റമറിന്റെ ലാഭത്തിനും സൗകര്യത്തിനുമായി മാറ്റിയതെന്ന് നോക്കാം. 

ട്രൂ വാല്യൂ 

ട്രൂ വാല്യൂ ഓഡോമീറ്ററിൽ ഒരു ലക്ഷം കവിഞ്ഞ വാഹനങ്ങൾ എടുക്കുന്നതാണ്. അപ്പോൾ തന്നെ നിങ്ങളുടെ ആദ്യത്തെ ടെൻഷൻ മാറിക്കിട്ടി. രണ്ടാമതായി ഏഴു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചതു രണ്ടിൽ കൂടുതൽ ഔനേഴ്‌സ് ഉണ്ടായിട്ടുള്ളതോ ആയ വാഹനങ്ങളും എടുക്കുന്നതല്ല. ഇത്രയും ആവുമ്പോൾ തന്നെ നിങ്ങൾക്ക് പകുതി ആശ്വാസമായി. ഇനിയാണ് ട്രൂ വാല്യൂ മറ്റാരും ലഭ്യമാക്കാത്ത ക്വാളിറ്റി ടെസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. ഓരോ കാറും 376 പാരാമീറ്റർ ചെക്കിലൂടെ കടന്നു പോകുന്നു. ഇത്രയും പരിശോധനകൾ കഴിഞ്ഞു കാറിന്റെ എൻജിൻ, ട്രാൻസ്മിഷൻ, ഇന്റീരിയർ, സ്റ്റീരിയർ എന്നിവക്കു അനുസരിച്ച ന്യായമായ വില നിശ്ചിയിക്കുന്നു. മറ്റുള്ള പ്രീ-ഔൻഡ് കാർ ഷോപ്പുകളിൽ ഇത്രയും വിപുലമായ പരിശോധനാസംവിധാനങ്ങൾ ഉണ്ടാകില്ല എന്ന് മാത്രമല്ല, കാറിന്റെ ഔനേർഷിപ് തുടങ്ങി പല കാര്യങ്ങളിലും വിശ്വാസ്യത കുറവുമാണ്. ട്രൂ വാല്യൂവിൽ ഒരു വര്ഷം വാറന്റിയുണ്ട്, ഡോക്യൂമെന്റഷൻ എളുപ്പമാണ്, മാത്രമല്ല, പല ഫ്രീ സർവീസുകളും ഉണ്ട്. 

ട്രൂ വാല്യൂ 2.0. 


ഇനി പുതിയ കാർ വാങ്ങുന്ന അതെ അനുഭവമായിരിക്കും ഒരു പ്രീ-ഔൻഡ് കാർ വാങ്ങുന്നതും. മികച്ച ഷോറൂമുകൾ, ഡിജിറ്റൽ ടെക്നോളജി, ഓൺലൈൻ ആയി കാർ തിരഞ്ഞെടുത്ത് ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനുള്ള സൗകര്യം, അങ്ങനെ അനവധി മാറ്റങ്ങളാണ് ട്രൂ വാല്യൂ കൊണ്ടുവരുന്നത്. മാത്രമല്ല, ശരിയായ കാർ  തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കാനായി ഓരോ കാറിനും സ്റ്റാർ റേറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. ഇനി പ്രീ-ഔൻഡ് കാർ വാങ്ങാൻ ആലോചിക്കുമ്പോൾ ഏതു കാർ വേണമെന്ന് മാത്രം ആലോചിക്കൂ എവിടുന്ന് വാങ്ങണമെന്ന് ആലോചിക്കേണ്ട ആവശ്യമില്ല.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9633 999 777

No comments:

Post a Comment